Powered By Blogger

Thursday, December 2, 2010

നാളെ പരീക്ഷ
ജോണ്‍സന്‍ മാഷ്‌ ലീവിലാണ്‌
പ്രധാനാധ്യാപകന്‍ ക്ലാസ്സിലെത്തി
പുസ്തകം വാങ്ങി
പാഠം നാല് 'പടച്ചോന്റെ ചോറ്'
ഒന്ന് ഓടിച്ചുനോക്കി ....
കഥയും കഥാപാത്രങ്ങളും
മനസ്സില്‍ മിന്നി മറഞ്ഞു ...
ഒരുനിമിഷം കണ്ണുകള്‍
പുസ്തകത്തില്‍ നിന്നും പുറത്തു ചാടി ..
മുന്നിലിരിക്കുന്നത്‌ കുട്ടികലല്ലെന്നു തോന്നി ..
എല്ലാ കൈകളിലും വടിവാളുകള്‍ ..
ചുവരില്‍ നിറയെ മുറിഞ്ഞ 'കൈപ്പത്തികളും '
പുസ്തകം മടക്കി നേരെ ഓഫീസിലേക്ക് ..
അവിടെ ഒന്‍പതു ബി യിലെ രാധാമണി ടീച്ചറും
ഇതേ അവസ്ഥയിലാണെന്ന് തോന്നി ...
അല്പനേരത്തിനുള്ളില്‍ ടീച്ചര്‍ നേരെ ക്ലാസ്സിലേക്ക്
പിറകെ പ്രധാനധ്യപകാനും ..
ടീച്ചര്‍ പുസ്തകം തുറന്നു പാഠം അഞ്ചു
'സുര്യകാന്തി'....അധ്യാപകനും
ക്ലാസ്സിലെത്തി പുസ്തകം തുറന്നു
പാഠം അഞ്ച് 'സുര്യകാന്തി' ..
മുന്നിലിരുന്ന കുട്ടി പറഞ്ഞു
സര്‍ പാഠം നാല് പഠിപ്പിച്ചില്ല .
അത് പിന്നീട് പഠിക്കാം ..
നാളെയാണ് സര്‍ പരീക്ഷ പിന്നെന്നു......
ആ ചോദ്യത്തിന് സര്‍ ഉത്തരം പറഞ്ഞില്ല
അപ്പോഴാണ് അയാള്‍ ജോണ്‍സന്‍ മാഷിന്റെ
ലീവിനെ പറ്റി ഓര്‍ത്തത്‌ .......
post scrap cancel
ശരറാന്തല്‍
ഇടവഴിയില്‍ പിന്നെ,
എവിടേയോ കണ്ടു...
വെളുക്കുവോളം;
ചിതലുകല്‍കൊക്കെ
ചിറകു മുളച്ചതും
ഗൌളികള്‍ പിന്നെയും
വാല് മുറിച്ചതും ...
ദിവ്യ രേണുക്കളെ പോലെയാ
തിരികളില്‍ ചിറകു മുറിക്കുന്ന
ഇയ്യലുകള്‍ നിത്യവും
ഞാനും ഇതുപോല്‍
എവിടെപോയോളിക്കുവാന്‍
ചിറകും വാലും മുറിഞ്ഞുപോയ്‌.....
കേറികിടക്കുവാന്‍ വഴിയമ്പലങ്ങളും
വഴിപോക്കരെ പോല്‍ പരിചിതര്‍
നിത്യവും......
ഇവിടെ ഈ ചുഴികളില്‍
കവിതയ്ക്ക് മണമില്ല
മധുരവും തെല്ലില്ല ...
തലചായ്ചുറങ്ങാന്‍
പൂമ്പൊടി വിതറേണ്ട
പാതിരവായാല്‍ പടയണി
പാട്ടുപോല്‍ ശ്വാസം പിടിച്ചു
മയങ്ങാന്‍ മടിക്കേണ്ട ...
പിന്നെ,ഇരുളില്‍ പല നിറം
സ്വപ്‌നങ്ങള്‍...
കണ്ടു വെളുപ്പിച്ചു പിന്നെയും
പോകുക
പതിവായി ശരറാന്തല്‍
തെളിയിച്ചു പോകവേ
ഓര്‍ക്കുക ഒരിക്കലീ
തിരി താണുപോയിടും.............

Monday, September 27, 2010