ഇന്നലെ ആരോ ഉപേക്ഷിച്ചുപോയ
വഴികളില് നിന്നാകാം നാം
സൌഹൃദത്തെക്കുറിച്ച് പഠിച്ചു ....
അവയ്ക്ക് അര്ത്ഥതലങ്ങള് സൃഷ്ടിച്ചു
ഒടുവില് അര്ത്ഥമില്ലയ്മയും...!!
നാം അവയ്ക്ക് അതിര്വരമ്പുകള് നല്കി
അതിരില്ലായ്മയും..!!
ചിരിക്കാന് പഠിപ്പിച്ചവര്
മറഞ്ഞു പോകുമ്പോള്
വിഷാദം മനസ്സിന്റെ കണ്ണാടിയില്
തെളിയുമ്പോള് ..
തേനും വയമ്പും നാവില് നിന്നൂര്ന്നു പോകുമ്പോള്
കിഴക്കിന്റെ ചുവപ്പില് കാലം
മഞ്ഞ തേച്ചു ....
ഇന്ന് ചുവപ്പെന്ന പ്രണയ കാപട്യം
സൌഹൃതത്തിന്റെ മഞ്ഞയെ
കാര്ന്നുതിന്നുന്നു .......
ചിരിക്കുന്നവനോടൊപ്പം ചിരിക്കാനും
കരയുന്നവനോടൊപ്പം കരയാനും കഴിയണം .
അതിനാകുന്നില്ലെങ്കില് കേവല സങ്കല്പ്പങ്ങളില് പോലും
ഈ സൌഹൃദം വിദൂരത്തില്
ആരോ ഉപേക്ഷിച്ചുപോയ മധുര കനിയായ്
വീണ്ടും അവശേഷിക്കും തീര്ച്ച ....
നന്മയുടെ അവസാന ബിന്ദുവും
അറ്റുപോകുന്നതിനു മുന്പ് ..
കാലം എവിടേയോ കാത്തുവെച്ച
ആത്മാവിന്റെ വര്ണരാജികളിലെയ്ക്ക്
സ്വാഗതം ..........!!!!!
വഴികളില് നിന്നാകാം നാം
സൌഹൃദത്തെക്കുറിച്ച് പഠിച്ചു ....
അവയ്ക്ക് അര്ത്ഥതലങ്ങള് സൃഷ്ടിച്ചു
ഒടുവില് അര്ത്ഥമില്ലയ്മയും...!!
നാം അവയ്ക്ക് അതിര്വരമ്പുകള് നല്കി
അതിരില്ലായ്മയും..!!
ചിരിക്കാന് പഠിപ്പിച്ചവര്
മറഞ്ഞു പോകുമ്പോള്
വിഷാദം മനസ്സിന്റെ കണ്ണാടിയില്
തെളിയുമ്പോള് ..
തേനും വയമ്പും നാവില് നിന്നൂര്ന്നു പോകുമ്പോള്
കിഴക്കിന്റെ ചുവപ്പില് കാലം
മഞ്ഞ തേച്ചു ....
ഇന്ന് ചുവപ്പെന്ന പ്രണയ കാപട്യം
സൌഹൃതത്തിന്റെ മഞ്ഞയെ
കാര്ന്നുതിന്നുന്നു .......
ചിരിക്കുന്നവനോടൊപ്പം ചിരിക്കാനും
കരയുന്നവനോടൊപ്പം കരയാനും കഴിയണം .
അതിനാകുന്നില്ലെങ്കില് കേവല സങ്കല്പ്പങ്ങളില് പോലും
ഈ സൌഹൃദം വിദൂരത്തില്
ആരോ ഉപേക്ഷിച്ചുപോയ മധുര കനിയായ്
വീണ്ടും അവശേഷിക്കും തീര്ച്ച ....
നന്മയുടെ അവസാന ബിന്ദുവും
അറ്റുപോകുന്നതിനു മുന്പ് ..
കാലം എവിടേയോ കാത്തുവെച്ച
ആത്മാവിന്റെ വര്ണരാജികളിലെയ്ക്ക്
സ്വാഗതം ..........!!!!!
