Powered By Blogger

Friday, May 25, 2012

പ്രഭാതം പുതിയതാണ് !!!!!!!!!!!!!!!!


താളമയമില്ലാതെ.......
വാദ്യ ഘോഷങ്ങളില്ലാതെ .....
നാം കരുതിവെച്ച പകലിന്റെ ഇന്നലെകള്
നമ്മെ വിട്ടു പോകുന്നു ...
പിടിച്ചു നിര്ത്താന് കഴിയാത്തവിധം
വിദൂരതയിലേക്ക് ...
പ്രണയത്തിന്റെ അളവുകോലുകള് കൊണ്ട്
സൌഹൃദത്തെ അളക്കാന് ശ്രമിച്ചവര് ...
പാതി വഴിയില് ഉപേക്ഷിക്കപെടുമ്പോള്
അങ്ങ് ആകാശ ചെരുവിലെ മണ്വിളക്ക്
വീണ്ടും ഉയരും ...
പുത്തന് ആശയങ്ങളില് പുതിയ പ്രഭാതവുമായ്
ഉള്ളിലെ ശ്രീലക വാതിലില്
കേള്ക്കാം പുണ്ണ്യ ഗ്രാമീണതയുടെ
വാഴ്ത്താരികള്......
നീ കാതോര്ത്തിരിക്കുക
വാക്കുകള് കൊണ്ട് വിസ്മയം തീര്ക്കാം
വാതിലുകള് തുറന്നിരിക്കാം
വീണ കമ്പികളില് സ്വരമുയരട്ടെ
വെള്ളി കൊലുസ്സുകള് കിലുങ്ങട്ടെ
വേദനകള് മറക്കാം
വേദനിപ്പിക്കതിരിക്കാം
പിന്നെയും നാം ഓര്ക്കണം
പ്രഭാതം പുതിയതാണ് !!!!!!!!!!!!!!!!

No comments:

Post a Comment