ഐശ്വര്യത്തിന്റെ ഒരു പ്രഭാതം കൂടി വരവായ് ........
അങ്ങ് കിഴക്ക് നിന്ന് ഉദിച്ചുയരുന്ന ജീവ സ്രോതസ്സിനോപ്പം
നൈര്‍മല്യതയോടെ പുലരിയുടെ ദിവ്യ രേണുക്കള്‍ നമ്മെ
മാടി വിളിക്കയായ് ..........
മഞ്ഞു പെയ്യുന്ന ധനുമാസ്സ ലഹരിയില്‍
പുണ്യം വിതറുന്ന പൌഷ രാവുകളില്‍ ...
ഹേമന്തത്തിന്റെ ആര്‍ദ്രതയോടെ ....
മഞ്ഞു വീണ വഴികളില്‍ നമുക്ക് വിശ്രമിക്കാം ....
വിരല്‍ തുമ്പുകള്‍ നനുത്ത കണ്പീലികളെ
തൊട്ടുണര്‍ത്തുന്ന പുലരിയുടെ വശ്യ സൌന്ദര്യത്തില്‍
നമുക്ക് നീന്തി തുടിക്കാം .......
ഋതുക്കള്‍ മാറി പകല്‍ ഇരുലാകും വരെ ....
വേനല്‍ വന്നു പോകും വരെ .....
മഞ്ഞു പെയ്തൊഴിയുന്ന വസ്സന്ത കാലം വരെ ...
ശൈത്യ കാലത്തിന്റെ മഴവില്ലുകള്‍ വന്നു വിളിക്കുന്ന
കാലവര്‍ഷം വരെ .....
പിന്നെ മരണം വരെ ......
അളവുകൊലുകളില്ലാത്ത സൌഹൃതത്തിന്റെ
ഏറുമാടങ്ങളില്‍ അനശ്വരമായി വിശ്രമിക്കാം ..
ആരും ആരെയും അളക്കാത്ത...
ആര്‍ക്കും ആരോടും പരിഭവമില്ലാത്ത...
നല്ല നാളുകള്‍ മനസ്സില്‍ ഉയിര്‍ക്കാന്‍ .
ഓര്‍മയുടെ വെള്ളി പതക്കങ്ങളില്‍
ഇനിയും നന്മയുടെ തിളക്കം
അനശ്വരമാകാന്‍ .....
കാലത്തിന്റെ കമനീയ പ്രപഞ്ചത്തില്‍
ഒരു പ്രഭാതം കൂടി സമ്മാനിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം വിനോദ് രാജ്

No comments:
Post a Comment