Powered By Blogger

Friday, May 25, 2012

വെളിച്ചമില്ലാത്തവര്‍ ...


ഇനി ഒരു പ്രഭാതവും
എന്നെ തേടി വരരുത് ...
ഞാന്‍ ഇരുളിനെ സ്നേഹിച്ചുപോയ്‌ ..
അസന്തുഷ്ടിയുടെ ബാലപാഠം
ഞാന്‍ അഭ്യസിച്ചു കഴിഞ്ഞു ...
ഒരു പുഴക്കരയിലും
ഇനി ഞാന്‍ ഉണ്ടാകില്ല ...
തെരുവിലെ വിയര്‍പ്പിനൊപ്പം
ഞാന്‍ എന്റെ സ്വര്‍ഗത്തിലേക്ക് പോകുന്നു ...
അവിടെ ആര്‍ക്കും വെളിച്ചമില്ല ,
വര്‍ണവും വര്‍ഗ്ഗവും ഇല്ല
വഴികാട്ടികളില്ല ...
വെള്ള വസ്ത്രങ്ങളില്ല
മുഖ ചായങ്ങളില്ല..
കിനാവുകളില്ല,
ആശയും നിരാശയുമില്ല
വ്യതിരിക്തമായ ആകാശത്തിനു കീഴെ
വെളിച്ചമില്ലാത്തവര്‍ ...
സ്വാതന്ത്ര്യത്തിന്റെ അസ്വതന്ത്ര്യങ്ങളില്‍
ഇരുണ്ടുപോയവര്‍....
ജനാധിപത്യത്തിന്റെ അധികാര വീഥിയില്‍
തൊട്ടുകൂടാത്തവര്‍ .....
ഇടതും വലതും മരവിപ്പിച്ച
ഇന്ദ്രിയങ്ങളില്‍ പെരുവഴിയിലായവര്‍ ...
ഇനി ഞാന്‍ അവിടെയാണ്
അവിടെ വെളിച്ചം തരാന്‍ സൂര്യനില്ല
രാത്രി ചന്ദ്രനുമില്ല ..
നക്ഷത്രങ്ങള്‍ നാസക്കു മാത്രം ..
ഗ്രഹങ്ങളും പങ്കുവെച്ചുപോയ്...
പുഴകള്‍ പെപ്സിക്ക്
കരിമണല്‍ മറുനാടിനും..
കണ്ടല്‍ കാടുകള്‍ പാര്‍ക്കുകള്‍ കൊണ്ടുപോയ്
ടിപ്പര്‍ ലോറികള്‍ യമലോകം വാങ്ങി ..!!
ഇനി എന്തിനു ഞാന്‍ വെളിച്ചത്തിരിക്കണം..
ഉള്ളിലെ വെളിച്ചവും കെട്ടുപോകും മുന്‍പ്
സൌഹൃദം തേടി ഞാന്‍ എവിടേക്ക് പോകണം ..!!!
ഇരുളാണ് ശരണം
സുഹൃത്തെ, നിന്റെ വെളിച്ചവും കൊണ്ട്
നാളെ ഒരാള്‍ പോകും മുന്‍പ്
കരുതിയിരിക്കുക
ഇതു കാപട്യങ്ങളുടെ മൊത്ത കച്ചവടം ..

No comments:

Post a Comment