ആകാശ സീമകളുടെ അതിര്‍ വരമ്പുകളും കടന്ന്
ആഗ്രഹങ്ങളുടെ ശ്മശാനത്തില്‍
ഇനി ഒരിക്കല്‍ നീ വരണം ...
ഒച്ചയുണ്ടാക്കാതെ,
ഇനിയും തിരികെ ലഭിക്കാത്ത
കനവുകളുടെ ശവകുടീരങ്ങളില്‍
പൂക്കള്‍ അര്‍പ്പിക്കണം ....
ശാന്തി കവാടത്തിലെ
എന്റെ സ്വപ്നങ്ങളുടെ ഏറുമാടങ്ങളില്‍
ചിതലരിച്ച പ്രണയത്തോട് നീ പറയണം
കണ്ണുനീരിന്റെ പുണ്ണ്യ സാഗരത്തില്‍
നിമഞ്ജനം ചെയ്യാന്‍ ...
ഈ തന്തോന്നിക്ക് യോഗ്യതയില്ലെന്ന് ...
പറക്ക മുറ്റാത്ത നിനവുകളുടെ
ബാലചാപല്യങ്ങളെ മറക്കാന്‍ പറയണം ...
ഇനി നിന്റെ തമാശകള്‍ക്ക്
എന്നെ ചിരിപ്പിക്കാന്‍ കഴിയില്ലെന്നും
വിജനമായ തെരുവില്‍ ഞാന്‍ ഏകാനനെന്നും
മുന്നിലും പിന്നിലും എനിക്കാരുമില്ലെന്നും
എന്നെ പിന്തുരുന്നത് ദുര്‍ഘടമാനെന്നും പറയുക
വെറുപ്പിക്കലിന്റെ രസതന്ത്രം
ഞാന്‍ ശീലിച്ചിരിക്കുന്നു ...
തെരുവുകളിലെ അനാഥത്വം
എന്നെ മാടിവിളിക്കുന്നു
വേദനിപ്പിക്കലിന്റെ
കിരീടവും ചെങ്കോലും
വലിച്ചെറിഞ്ഞു മടിയില്‍ കനമില്ലാതെ
തലയില്‍ ചുമടില്ലാതെ
സ്വാതന്ത്ര്യത്തിന്റെ ജീവ ശ്വാസം
അന്ന്യമാകാതിരിക്കുംപോള്‍
സഖി, നാം ഉണരും
ഞാനും നീയുമാല്ലാതെ
നമ്മളായ് മാറും ..!!!!
സൌഹൃദത്തിന്റെ ഹൃദയ കവാടത്തില്‍
പിന്നെയും ആശകളുടെ കൊടിയേറ്റം കാണാം
അനശ്വര സംഗീതത്തിന്റെ
ജീവ ഗാനം അങ്ങ് കിഴക്കിന്റെ
നാഭിയില്‍ മുളയ്ക്കുകയായ്...............
" ബിലഹരി " രാഗത്തിന്റെ
പുന്ര്‍ജന്മ്മമായ് ഇനിയും
തളിര്‍ക്കുന്ന ഇല കൊഴിഞ്ഞ വൃക്ഷമായ്
പ്രണയവും മാറും ....
ആകാശ സീമകളുടെ അതിര്‍ വരമ്പുകളും കടന്ന്
അങ്ങ് വെള്ളി മേഘങ്ങളുടെ
പാര്‍പിടങ്ങളില്‍ കാലം കരുതിവെച്ച
വിശുദ്ധ സൌഹൃതത്തിന്റെ അമൃതും തേടി
നമുക്ക് പറന്നുയരാം ........
ഇനി ഒരിക്കല്‍ നീ വരണം ...
ഒച്ചയുണ്ടാക്കാതെ,
ഇനിയും തിരികെ ലഭിക്കാത്ത
കനവുകളുടെ ശവകുടീരങ്ങളില്‍
പൂക്കള്‍ അര്‍പ്പിക്കണം ....
ശാന്തി കവാടത്തിലെ
എന്റെ സ്വപ്നങ്ങളുടെ ഏറുമാടങ്ങളില്‍
ചിതലരിച്ച പ്രണയത്തോട് നീ പറയണം
കണ്ണുനീരിന്റെ പുണ്ണ്യ സാഗരത്തില്‍
നിമഞ്ജനം ചെയ്യാന്‍ ...
ഈ തന്തോന്നിക്ക് യോഗ്യതയില്ലെന്ന് ...
പറക്ക മുറ്റാത്ത നിനവുകളുടെ
ബാലചാപല്യങ്ങളെ മറക്കാന്‍ പറയണം ...
ഇനി നിന്റെ തമാശകള്‍ക്ക്
എന്നെ ചിരിപ്പിക്കാന്‍ കഴിയില്ലെന്നും
വിജനമായ തെരുവില്‍ ഞാന്‍ ഏകാനനെന്നും
മുന്നിലും പിന്നിലും എനിക്കാരുമില്ലെന്നും
എന്നെ പിന്തുരുന്നത് ദുര്‍ഘടമാനെന്നും പറയുക
വെറുപ്പിക്കലിന്റെ രസതന്ത്രം
ഞാന്‍ ശീലിച്ചിരിക്കുന്നു ...
തെരുവുകളിലെ അനാഥത്വം
എന്നെ മാടിവിളിക്കുന്നു
വേദനിപ്പിക്കലിന്റെ
കിരീടവും ചെങ്കോലും
വലിച്ചെറിഞ്ഞു മടിയില്‍ കനമില്ലാതെ
തലയില്‍ ചുമടില്ലാതെ
സ്വാതന്ത്ര്യത്തിന്റെ ജീവ ശ്വാസം
അന്ന്യമാകാതിരിക്കുംപോള്‍
സഖി, നാം ഉണരും
ഞാനും നീയുമാല്ലാതെ
നമ്മളായ് മാറും ..!!!!
സൌഹൃദത്തിന്റെ ഹൃദയ കവാടത്തില്‍
പിന്നെയും ആശകളുടെ കൊടിയേറ്റം കാണാം
അനശ്വര സംഗീതത്തിന്റെ
ജീവ ഗാനം അങ്ങ് കിഴക്കിന്റെ
നാഭിയില്‍ മുളയ്ക്കുകയായ്...............
" ബിലഹരി " രാഗത്തിന്റെ
പുന്ര്‍ജന്മ്മമായ് ഇനിയും
തളിര്‍ക്കുന്ന ഇല കൊഴിഞ്ഞ വൃക്ഷമായ്
പ്രണയവും മാറും ....
ആകാശ സീമകളുടെ അതിര്‍ വരമ്പുകളും കടന്ന്
അങ്ങ് വെള്ളി മേഘങ്ങളുടെ
പാര്‍പിടങ്ങളില്‍ കാലം കരുതിവെച്ച
വിശുദ്ധ സൌഹൃതത്തിന്റെ അമൃതും തേടി
നമുക്ക് പറന്നുയരാം ........

No comments:
Post a Comment